വിദേശപഠനത്തിന് ആഗ്രഹമുണ്ടോ? ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് ധനസഹായം; 30 നകം അപേക്ഷിക്കണം

Published : Nov 04, 2020, 11:09 AM ISTUpdated : Nov 04, 2020, 11:20 AM IST
വിദേശപഠനത്തിന്  ആഗ്രഹമുണ്ടോ? ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് ധനസഹായം; 30 നകം അപേക്ഷിക്കണം

Synopsis

അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നതപഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനീയറിങ്/ പ്യുവർ സയൻസ്/ അഗ്രിക്കൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ് വിഷയങ്ങളിൽ (പി.ജി/ പി.എച്ച്.ഡി കോഴ്സുകൾക്ക് മാത്രം) ഉപരിപഠനത്തിന് പിന്നാക്ക വിഭാഗ വകുപ്പ് നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കൂടരുത്.  

അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30 നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, കവടിയാർ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം 3 എന്ന വിലാസത്തിൽ ലഭിക്കണം.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു