അയൽക്കൂട്ടങ്ങൾക്ക് മൈക്രോഫിനാൻസ് വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം

Web Desk   | Asianet News
Published : Nov 04, 2020, 09:26 AM IST
അയൽക്കൂട്ടങ്ങൾക്ക് മൈക്രോഫിനാൻസ് വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം

Synopsis

ഒരു അയൽക്കൂട്ടത്തിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ. അംഗങ്ങളുടെ പ്രായപരിധി 18-55 വയസ്സ്. 

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നു. ഇതിനായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയൽക്കൂട്ടങ്ങൾ ആയിരിക്കണം.

ഒരു അയൽക്കൂട്ടത്തിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് വായ്പ. അംഗങ്ങളുടെ പ്രായപരിധി 18-55 വയസ്സ്.  അംഗങ്ങളുടെ കുടുംബ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവുമാണ്.  വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും കോർപ്പറേഷന്റെ ജില്ലാ കാര്യാലയങ്ങളുമായി ബന്ധപ്പെടണം.

PREV
click me!

Recommended Stories

കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പോളിടെക്‌നിക് പ്രവേശനം; അപേക്ഷ ക്ഷണിച്ചു