ഫസ്റ്റ്ബെൽ ട്രയൽ ക്ലാസുകൾ വിജയകരം: റഗുലർ ക്ലാസുകൾ ജൂണ്‍ 21 മുതൽ

Web Desk   | Asianet News
Published : Jun 19, 2021, 01:08 PM IST
ഫസ്റ്റ്ബെൽ ട്രയൽ ക്ലാസുകൾ വിജയകരം: റഗുലർ ക്ലാസുകൾ ജൂണ്‍ 21 മുതൽ

Synopsis

ക്ലാസ്സുകളും വിശദമായ ടൈംടേബിളും firstbel.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. ട്രയൽ ക്ലാസുകൾ വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റഗുലർ ക്ലാസുകളിലേക്ക് കടക്കുന്നത്. 

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനത്തിന് 21ന് തുടക്കമാകും. ജൂൺ 2 മുതൽ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയൽ ക്ലാസുകൾക്ക് ശേഷമാണ് ഈ വർഷത്തെ ഡിജിറ്റൽ ക്ലാസ്സുകളുടെ റഗുലർ സംപ്രേക്ഷണം ജൂൺ 21 മുതൽ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തെപോലെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ നടക്കുക.

ക്ലാസ്സുകളും വിശദമായ ടൈംടേബിളും firstbel.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. ട്രയൽ ക്ലാസുകൾ വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റഗുലർ ക്ലാസുകളിലേക്ക് കടക്കുന്നത്. വിക്റ്റേഴ്സ് ചാനലിലെ ക്ലാസുകൾക്ക് പുറമെ അതത് സ്കൂളുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. ലൈവ് ആപ്പുകൾ ഉപയോഗിച്ചാണ് ഓരോ ക്ലാസിനും പ്രത്യേകം ലൈവ് ക്ലാസുകൾ നടത്തുക. വിക്റ്റേഴ്സ് ക്ലാസുകളുടെ തുടർച്ചയായിട്ടാകും ഈ ക്ലാസുകൾ.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു