സംസ്കൃത സർവ്വകലാശാലയിൽ പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം 13ന്

Published : Jan 09, 2026, 11:04 AM IST
Sanskrit University

Synopsis

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം. ഓപ്പണ്‍ സോഴ്സ് ലൈബ്രറി സോഫ്റ്റ്‍വെയറുകളായ ഡിസ്പേസ്, കോഹ എന്നിവയിലുള്ള പരിശീലനമാണ് നടക്കുക.

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്‍ട്രല്‍ ലൈബ്രറിയും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ജനുവരി 13ന് കാലടി മുഖ്യ കാമ്പസിലുളള മീഡിയ സെന്ററില്‍ ആരംഭിക്കും. ഓപ്പണ്‍ സോഴ്സ് ലൈബ്രറി സോഫ്റ്റ്‍വെയറുകളായ ഡിസ്പേസ്, കോഹ എന്നിവയിലുള്ള പരിശീനമാണ് നടക്കുക.

13ന് രാവിലെ ഒന്‍പതിന് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പഞ്ചദിന സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് അദ്ധ്യക്ഷനായിരിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. മാത്യൂസ് ടി. തെള്ളി, ആര്‍. അജയന്‍, ഡോ. ബി. അശോക്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഡയറക്ടര്‍ ഡോ. കെ. വി. അജിത് കുമാര്‍, സൂസന്‍ ചാണ്ടപ്പിള്ള, എം. പി. അമ്പിളി എന്നിവര്‍ പ്രസംഗിക്കും. കുസാറ്റ് ലൈബ്രേറിയന്‍ ഡോ. വീരാന്‍കുട്ടി ചേളതായക്കോട്ട്, എം. ജി. സര്‍വ്വകലാശാല അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ. വിമല്‍ കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കും. 13ന് സമാപിക്കും.

ദശദിന അദ്ധ്യാപക റിഫ്രഷര്‍ കോഴ്സ് ആരംഭിച്ചു

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്കായി നടത്തുന്ന ദശദിന റസിഡന്‍ഷ്യല്‍ റിഫ്രഷര്‍ കോഴ്സ് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 40 ഇംഗ്ലീഷ് അദ്ധ്യാപകരാണ് റിഫ്രഷര്‍ കോഴ്സില്‍ പങ്കെടുക്കുക. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെയും സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന റിഫ്രഷര്‍ കോഴ്സിന്റെ നിര്‍വ്വഹണ ചുമതല സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിനാണ്.

വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ദശദിന റിഫ്രഷര്‍ കോഴ്സ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ടി. ആര്‍. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. സി. എസ്. ജയറാം മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനറ്റര്‍ പ്രൊഫ. രാജി ബി. നായര്‍, എ. ഷിഹാബ്, വി. സി. സന്തോഷ്, ജോസ്‍പെറ്റ്തെരേസ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

ജനുവരി 16ന് പരിശീലന പരിപാടി സമാപിക്കും. സമാപന സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ടി. ആര്‍. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും. പ്രൊഫ. രാജി ബി. നായര്‍, വി. സി. സന്തേഷ്, ജോസ്‍പെറ്റ് തെരേസ് ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.

PREV
Read more Articles on
click me!

Recommended Stories

കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് കോഴ്സ് അഡ്മിഷൻ ആരംഭിച്ചു
കേരള പ്രൊഫഷണൽ കോഴസുകളിലേക്കുള്ള പ്രവേശനം; അപേക്ഷ ക്ഷണിച്ചു