പട്ടികജാതി പട്ടിക വർഗ വിഭാഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

By Web TeamFirst Published Oct 1, 2022, 8:46 AM IST
Highlights

തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്‌റ്റൈപ്പന്റ് ലഭിക്കും.

കൊച്ചി: ആലുവ സബ്ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി ഡിഗ്രിതല പരീക്ഷകൾക്ക് സൗജന്യ പരിശീലനം ആരംഭിക്കും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തിൽപ്പെട്ട വർക്ക് 30 ശതമാനം സീറ്റുണ്ട്. തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്‌റ്റൈപ്പന്റ് ലഭിക്കും. വിദ്യാർത്ഥി ഫോട്ടോ, ജാതി, വരുമാനം (ഒ ബി സി / ഒ ഇ സി) എന്നിവയുടെ സർട്ടിഫിക്കറ്റ്, പി എസ് സി ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഒക്ടോബർ 25. ഫോൺ: 0484-2623304.

സൗജന്യ നെറ്റ് പരീക്ഷാ പരിശീലന പരിപാടി
പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 40 മണിക്കൂർ നീണ്ടു നൽക്കുന്ന സൗജന്യ നെറ്റ് (UGC-NET) പരീക്ഷാ പരിശീലന പരിപാടി ആരംഭിക്കും. ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കം കരിയർ ഡെവലപ്പ്‌മെന്റ് സെന്ററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0472-2840480, 9895997157.

സൗജന്യ സ്റ്റാഫ് സെലക്ഷൻ കമ്മീഷിൻ പരീക്ഷാ പരിശീലന പരിപാടി
പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി 150 മണിക്കൂർ നീണ്ടു നൽക്കുന്ന സൗജന്യ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ പരിശീലന പരിപാടി ആരംഭിക്കുന്നു. ഉദ്യോഗാർഥികൾ ഒക്ടോബർ 31ന് മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കം കരിയർ ഡെവലപ്പ്‌മെന്റ് സെന്ററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0472-2840480, 9895997157.

click me!