സൗജന്യ ഓൺലൈൻ മത്സര പരീക്ഷ പരിശീലനം; പിഎസ്‍സി ബിരുദതല സിലബസ് അടിസ്ഥാനത്തിൽ

By Web TeamFirst Published Jan 23, 2021, 9:11 AM IST
Highlights

പി.എസ്.സിയുടെ ബിരുദതല സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടത്തുക.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതിയുട ഭാഗമായി സൗജന്യ ഓൺലൈൻ മത്സര പരീക്ഷ പരിശീലനം നടത്തുന്നു. എംപ്ലോയ്‌മെന്റെ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവർക്ക് ജനുവരി 27 മുതൽ മാർച്ച് മൂന്ന് വരെ 30 ദിവസമാണ് പരിശീലനം. 

പി.എസ്.സിയുടെ ബിരുദതല സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടത്തുക. താൽപര്യമുള്ളവർ ബയോഡേറ്റ വാട്ട്സ് ആപ്പ് നമ്പർ സഹിതം 25 ന് മുൻപ് rpeeekm.emp.lbr@kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. എറണാകുളം പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയിമെന്റെ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന ലഭിക്കും.

click me!