ദേശീയ തൊഴിൽ സേവന കേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്; വിശദ വിവരങ്ങൾ

Published : Mar 29, 2025, 05:49 PM IST
ദേശീയ തൊഴിൽ സേവന കേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്; വിശദ വിവരങ്ങൾ

Synopsis

പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടിയാണ് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. 

കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഏപ്രിൽ 9 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 8 ന് വൈകിട്ട് 5 മണിക്ക് മുൻപായി https://forms.gle/p34foqbTpQEqjbET8 ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. 

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 9 ന് രാവിലെ 10 മണിക്ക് തൈക്കാടുള്ള എസ്.സി / എസ്.ടി നാഷണൽ കരിയർ സർവീസ് സെന്ററിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum” ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ : 0471 – 2332113.

READ MORE: ഉദ്യോ​ഗാ‍ർത്ഥികളുടെ ശ്രദ്ധയ്ക്ക്; മൂന്ന് പ്രമുഖ സ്ഥാപനങ്ങളിൽ അവസരം, നിരവധി ഒഴിവുകൾ! ജോബ് ഡ്രൈവിൽ പങ്കെടുക്കാം

PREV
Read more Articles on
click me!

Recommended Stories

ഒറ്റ നിമിഷം ഇല്ലാതായത് ലക്ഷങ്ങളുടെ കടബാധ്യത, ഹീറോയായി ഇന്ത്യൻ വംശജൻ, ഏറ്റെടുത്തത് കോളേജിലെ ബിരുദധാരികളുടെ വായ്പകൾ
കേരളസർവകലാശാലയുടെ പഠന ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ മെയ് 18 മുതല്‍