വേനലവധിക്ക് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യ കായികപരിശീലനം

Web Desk   | Asianet News
Published : Apr 05, 2021, 10:08 AM IST
വേനലവധിക്ക് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യ കായികപരിശീലനം

Synopsis

അതലറ്റിക്സ് ഉൾപ്പെടെയുള്ള ഇനങ്ങളിൽ രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനം

കണ്ണൂർ: സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി പരിയാപുരം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല സൗജന്യ കായിക പരിശീലനം. മരിയൻ സ്പോർട്സ് അക്കാദമിക്കു കീഴിലാണ് സ്കൂൾ മൈതാനത്ത് പരിശീലനം ഒരുക്കുന്നത്. ഏപ്രിൽ 7മുതൽ മെയ് 25 വരെ നീളുന്ന പരിശീലനത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.ദേശീയ കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകാനെത്തും. 

അതലറ്റിക്സ് ഉൾപ്പെടെയുള്ള ഇനങ്ങളിൽ രാവിലെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനം. രാവിലെയും വൈകിട്ടും ലഘുഭക്ഷണവും അനുവദിക്കും. പത്ത്,പ്ലസ് ടു വിദ്യാർഥികൾക്ക് പരീക്ഷയ്ക്കുശേഷം പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 7ന് രാവിലെ റിപ്പോർട്ട് സ്കൂൾ മൈതാനത്ത് എത്തണം. കൂടുതൽ വിവരങ്ങൾക്ക്:9400108556,9446138611

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!