കൊവിഡ്: ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ മെയ് മാസം നടത്താനിരുന്ന പരീക്ഷ മാറ്റി വെച്ചു

By Web TeamFirst Published Apr 26, 2021, 11:17 AM IST
Highlights

ഓൺലൈനായി നടക്കുന്ന പരീക്ഷ, അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷൻ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

ദില്ലി: അസിസ്റ്റന്റ് മാനേജർ തസ്തികയിലെ തിരഞ്ഞെടുപ്പിനായി മേയ് ഒൻപതിന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച് ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജി.ഐ.സി). കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

'അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് മേയ് ഒൻപതിന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവെച്ചു. പരീക്ഷാതീയതി സംബന്ധിച്ച വിവരങ്ങളറിയാൻ എല്ലാ ഉദ്യോഗാർഥികളും gicofindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക'- ജി.ഐ.സി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

44 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്കാണ് ജി.ഐ.സി അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായി നടക്കുന്ന പരീക്ഷ, അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷൻ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ എൻഫോഴ്സ്മെന്റ് ഓഫീസർ തസ്തികയിലെ തിരഞ്ഞെടുപ്പിനായി മേയ് ഒൻപതിന് നടത്താനിരുന്ന പരീക്ഷ യു.പി.എസ്.സിയും മാറ്റിവെച്ചിട്ടുണ്ട്.
 

click me!