ചാക്ക ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Published : Jan 29, 2026, 03:11 PM IST
apply now

Synopsis

മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സിൽ ബി.വോക്ക്/ ഡിഗ്രി/ രണ്ട് വർഷ ഡിപ്ലോമ/ ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വോക്കേഷണൽ)/ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

തിരുവനന്തപുരം: തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് വിശ്വകർമ കാറ്റഗറിയിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്‌സിൽ ബി.വോക്ക്/ ഡിഗ്രി/ രണ്ട് വർഷ ഡിപ്ലോമ/ ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വോക്കേഷണൽ)/ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ- 04712459255.

 

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു