സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍; വാക്ക് - ഇൻ - ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം

Published : Dec 29, 2025, 04:49 PM IST
Sanskrit University

Synopsis

സോഷ്യൽ വർക്കിലോ ഡിസാസ്റ്റർ മാനേജ്മെന്റിലോ ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമുള്ളവർക്ക് ജനുവരി ആറിന്  നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യൽ വർക്കിൽ അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റും നേടിയവര്‍ക്ക് ജനുവരി ആറിന് രാവിലെ 10.30ന് കാലടി മുഖ്യ കേന്ദ്രത്തിലെ സെന്റർ ഫോർ ഡിസാസ്റ്റർ സ്റ്റഡീസിൽ നടത്തുന്ന വാക്ക് - ഇൻ - ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം. ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിലുള്ള പ്രവർത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9746396112.

സൗജന്യ പി എസ് സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മട്ടാഞ്ചേരി ബസാർ റോഡിലെ യത്തീംഖാന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി 15-ന് ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ ബാച്ചിലേക്ക് ജനുവരി 9 വരെ അപേക്ഷിക്കാം.തിങ്കൾ മുതൽ ശനി വരെ ക്ലാസുകളുള്ള റെഗുലർ ബാച്ചും, രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകൾ നടത്തുന്ന ഹോളിഡേ ബാച്ചുമാണ് ഉള്ളത്.

ആറുമാസമാണ് പരിശീലന കാലാവധി.ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ്സ് തികഞ്ഞവർക്കും എസ്.എസ്.എൽ.സി-യോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വ്യക്തിഗത വിവരങ്ങൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം മട്ടാഞ്ചേരിയിലുള്ള ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഒഴിവുകൾ; ആകർഷകമായ ശമ്പളം, പ്രായപരിധി, യോ​ഗ്യത അറിയാം
കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു