സി.ഇ.ടി.യിൽ ഗസ്റ്റ് ലക്ചർ ഒഴിവുകൾ; 22 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം

Published : Oct 20, 2020, 09:29 AM IST
സി.ഇ.ടി.യിൽ ഗസ്റ്റ് ലക്ചർ ഒഴിവുകൾ; 22 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം

Synopsis

ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്, ആർക്കിടെക്ചർ എന്നി വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. 22ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് http://ee.cet.ac.in ൽ ലഭിക്കും.  ഗൈഡൻസ് ആൻഡ് നാവിഗേഷൻ, റോബോട്ടിക്‌സ് എന്നീ വിഷയത്തിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ 0471-2515562, 9447438978.

ആർക്കിടെക്ചർ വിഭാഗത്തിൽ ബി.ആർക്ക് ബിരുദവും എം.ആർക്ക് (അർബൻ ഡിസൈൻ/സസ്റ്റെയിനബിൽ/ എൻവിറോൻമെന്റൽ ഡിസൈൻ/ ജനറൽ ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 27ന് രാവിലെ 10ന് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക്  k101arch@cet.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടുക. ഫോൺ: 9447533202.

PREV
click me!

Recommended Stories

അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു
സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി