പാരിപ്പള്ളി മെഡിക്കൽ കോളേജിൽ താത്കാലിക ഒഴിവുകൾ

Web Desk   | Asianet News
Published : Oct 20, 2020, 08:39 AM IST
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ താത്കാലിക ഒഴിവുകൾ

Synopsis

ലാബ് ടെക്‌നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.    


കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ  PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  

ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2 സയൻസ്/ വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2/ പി.ഡി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒക്‌ടോബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി  estt.gmckollam@gmail.com ൽ അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എനനിവയും ഇ-മെയിൽ വിലാസത്തിൽ അപ്‌ലോഡ് ചെയ്യണം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു