ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം; എഴുത്ത് പരീക്ഷയും അഭിമുഖവും ഓഗസ്റ്റ് 1ന്

Published : Jul 29, 2025, 05:25 PM IST
Job vacancy

Synopsis

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിംഗ് കോളേജിൽ ടെക്‌നോളജി ഇൻഫർമേഷൻ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനം. 

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ ടെക്‌നോളജി ഇൻഫർമേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവിലേക്ക് നിയമനം നടത്തും. ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ബി.ഇ/ ബി.ടെക്ക് ബിരുദവും ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ എം.ഇ/ എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് യോഗ്യതയുമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ഓഗസ്റ്റ് 1ന് രാവിലെ 10 ന് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു