അഞ്ച് പ്രമുഖ സ്ഥാപനങ്ങൾ, നൂറിലധികം ഒഴിവുകള്‍; തുടക്കക്കാര്‍ക്കും പങ്കെടുക്കാം, മലപ്പുറത്ത് ജൂലൈ 31ന് തൊഴിൽമേള

Published : Jul 29, 2025, 01:27 PM IST
Job Fair

Synopsis

ടെക്‌നീഷ്യൻ മുതൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ വരെയുള്ള വിവിധ തസ്തികകളിലായി നൂറിലധികം ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മലപ്പുറം: മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂലൈ 31 വ്യഴാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ 'മലപ്പുറം എംപ്ലോയബിലിറ്റി' സെന്ററിലാണ് തൊഴിൽമേള നടക്കുക. നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന തൊഴില്‍മേളയില്‍ ടെക്‌നീഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സ്‌പെയര്‍ ഇന്‍ ചാര്‍ജ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, കാഷ്യര്‍, എ.എസ്.എം, ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഓഫീസര്‍, സെയില്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, വീഡിയോ എഡിറ്റര്‍, മൊബൈല്‍ ടെക്‌നീഷ്യന്‍, റിസപ്ഷനിസ്റ്റ്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, വീഡിയോ പ്രസന്റര്‍, സെയില്‍സ് ഹെഡ്, സി.ആര്‍.എം.സി.ആര്‍.ഇ. തുടങ്ങിയ ഒഴിവുകളിലേക്കായി എസ്എസ്എല്‍സി/പ്ലസ്ടു/ഡിപ്ലോമ, ബി.കോം, അക്കൗണ്ടന്‍സി ,ഡിഗ്രി/പിജി/ഐ.ടി.ഐ. തുടങ്ങിയ യോഗ്യതകളുള്ള പരിചയസമ്പന്നരോ അല്ലാത്തവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0483 2734737.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു