ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികകളിലെ ഇന്റർവ്യൂ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ

Web Desk   | Asianet News
Published : Nov 12, 2020, 08:45 AM IST
ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികകളിലെ ഇന്റർവ്യൂ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ

Synopsis

അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ആലുവയിലെ തിരുവിതാകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ നടത്തും.

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ സർജൻ, പീഡിയാട്രീഷ്യൻ, ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് വെറ്ററിനറി സർജൻ, തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ആലുവയിലെ തിരുവിതാകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ നടത്തും. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, സംവരണം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നവംബർ 20ന് മുമ്പ് സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ദേവസ്വം ബോർഡ് ബിൽഡിംഗ്, ആയുർവേദ കോളേജ് ജംഗ്ഷൻ, തരിവനന്തപുരം, 695001 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം. 

പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ രണ്ടു പകർപ്പും മറ്റു പിന്നാക്ക വിഭാഗത്തിലുളളവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പും സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റിന്റെ (ജി.ഒ.(പി)നം. 79/2019/ആർ.ഡി പ്രകാരമുളളത്) ഒരു പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. സർട്ടിഫിക്കറ്റുകൾ അയയ്ക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര്, കാറ്റഗറി നമ്പർ എന്നിവ രേഖപ്പെടുത്തണം. ഇന്റർവ്യൂ മെമ്മോ നവംബർ 16 മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

PREV
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; സാമ്പത്തിക സഹായം നേടാം, അപേക്ഷ ക്ഷണിച്ചു
72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്