
തിരുവനന്തപുരം: സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് ഒന്നും രണ്ടും വർഷത്തെ പരീക്ഷകള്‍ ജൂലൈ 26 ന് ആരംഭിക്കും. 22 നും 76 നുമിടയിൽ പ്രായമുള്ള 827 പഠിതാക്കളാണ് ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലായി പരീക്ഷയെഴുതുക. ഒന്നാം വർഷ പരീക്ഷ എഴുതുന്ന 386 പേരിൽ 245 പേര്‍ സ്ത്രീകളാണ്. 441 പേരാണ് രണ്ടാം വർഷ പരീക്ഷ എഴുതുന്നത്. ഇവരിൽ 284 പേർ സ്ത്രീകളും 157 പേർ പുരുഷന്മാരുമാണ്. പരീക്ഷയെഴുതുന്നവരില്‍ 195 പേർ പട്ടികജാതി വിഭാഗത്തിലും 12 പേർ പട്ടിക വർഗ്ഗ വിഭാഗത്തിലുമുള്ളവരും ഒന്‍പതു പേർ ഭിന്ന ശേഷിക്കാരുമാണ്.
സർക്കാർ ജീവനക്കാർ അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്ക് പുറമേ മറ്റ് മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിനാണ് പരീക്ഷാ നടത്തിപ്പിൻ്റെ ചുമതല. നിലവിലുള്ള ഗ്രേഡിംഗ് സമ്പ്രദായത്തില്‍ തന്നെയാണ് തുല്യതാ പരീക്ഷയും നടത്തുന്നത്.
കോട്ടയം ഗവൺമെൻ്റ് മോഡൽ എച്ച്.എസ്.എസ്, ചങ്ങനാശേരി എസ്.ബി എച്ച്.എസ്.എസ്, കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് എച്ച്.എസ്.എസ്, പാമ്പാടി പൊൻകുന്നം വർക്കി സ്മാരക എച്ച്.എസ്.എസ്, രാമപുരം സെൻ്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചക്ക് 12.45 വരെയാണ് പരീക്ഷ.
ജൂലൈ 26 - ഒന്നാംവര്‍ഷം ഇംഗ്ലീഷ്, രണ്ടാം വര്‍ഷം മലയാളം,
ജൂലൈ 27 ന് ഒന്നാം വര്‍ഷം മലയാളം ,രണ്ടാം വര്‍ഷം ഇംഗ്ലീഷ്,
ജൂലൈ 28 ന് ഒന്നാം വർഷം ഹിസ്റ്ററി, അക്കൗണ്ടന്‍സി, രണ്ടാംവര്‍ഷം ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്
ജൂലൈ 29 ന് ഒന്നാം വര്‍ഷം ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, രണ്ടാം വര്‍ഷം ഹിസ്റ്ററി, അക്കൗണ്ടന്‍സി
ജൂലൈ 30 ന് ഒന്നാം വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സ് , രണ്ടാം വര്‍ഷം ഇക്കണോമിക്‌സ്
ജൂലൈ 31 ന് ഒന്നാം വര്‍ഷം ഇക്കണോമിക്‌സ് രണ്ടാംവര്‍ഷം പൊളിറ്റിക്കല്‍ സയന്‍സ് എന്ന ക്രമത്തിലാണ് പരീക്ഷകള്‍ നടത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona