ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published : Sep 16, 2022, 09:39 AM ISTUpdated : Sep 16, 2022, 10:45 AM IST
ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Synopsis

അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്തത് അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.

തിരുവനന്തപുരം:  ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു. Supplementary II Allotment Results എന്ന ലിങ്കിൽ അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്തത് അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.

സപ്ലിമെന്ററി II അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 17ന് വൈകിട്ട് നാലുവരെ സ്‌കൂളിൽ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താൽകാലിക പ്രവേശനം അനുവദിക്കില്ല. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥി 17ന് വൈകിട്ട് നാലിന് മുൻപ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ നടപടിയിൽ നിന്ന് പുറത്താകും.

നാഷണൽ സ്പോർട്സ് അവാർഡ് 2022: അപേക്ഷ ക്ഷണിച്ചു
കായിക രംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്, അർജ്ജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, ധ്യാൻചന്ദ് ലൈഫ്ടൈം അവാർഡ്, രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാർ ആൻഡ് മൗലാനാ അബ്ദുൾകാലാം ആസാദ് ട്രോഫി എന്നീ ദേശീയ കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അവാർഡ് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി യോഗ്യതയുള്ള കായിക താരങ്ങൾ, പരിശീലകർ, സ്ഥാപനങ്ങൾ എന്നിവർക്ക് അധികാരികളുടെ/ വ്യക്തികളുടെ ശുപാർശ കൂടാതെ ഓൺലൈനായി സ്വീകരിക്കുന്ന അപേക്ഷകൾ dbtyas-sports.gov.in വഴി സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471 2331546.

സര്‍വ്വേയര്‍ നിയമനം: എഴുത്ത് പരീക്ഷ ഞായറാഴ്ച(സെപ്റ്റംബര്‍ 18)
ഡിജിറ്റല്‍ സര്‍വ്വേ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലേക്കായി സര്‍വ്വേയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്നും ലഭ്യമായ സര്‍വ്വേയര്‍ തസ്തികയിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. ഇവര്‍ക്കായി ഞായറാഴ്ച (സെപ്റ്റംബര്‍ 18) എഴുത്ത് പരീക്ഷ നടക്കും. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് www.entebhoomi. kerala. gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. Ente bhoomi> അറിയിപ്പുകള്‍ > കോണ്‍ട്രാക്ട് സര്‍വ്വേയര്‍മാര്‍ > ഹാള്‍ ടിക്കറ്റ് എന്ന മാതൃകയില്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

PREV
click me!

Recommended Stories

യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷ ഡിസംബറില്‍
പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും