NEET PG 2022 counselling : നീറ്റ് പിജി കൗൺസലിം​ഗ് രജിസ്ട്രേഷൻ ആരംഭിച്ചു; നടപടികളെന്തൊക്കെ?

By Web TeamFirst Published Sep 15, 2022, 4:33 PM IST
Highlights

ദേശീയ ക്വാട്ട സീറ്റുകൾ, സംസ്ഥാന മെഡിക്കൽ, ഡെന്റൽ കോളജുകൾ, കേന്ദ്ര, ഡീംഡ് യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് വിദ്യാർഥികൾക്ക് കൗൺസലിങ്ങിനിടെ ഇഷ്ടമുള്ള കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.

ദില്ലി: മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എംസിസി) ബിരുദാനന്തര ബിരുദത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, നീറ്റ് പിജി 2022 കൗൺസലിംഗ് രജിസ്ട്രേഷൻ mcc.nic.in-ൽ ആരംഭിച്ചു. സെപ്റ്റംബർ 23 വരെ രജിസ്റ്റർ ചെയ്യാം. മൊത്തം നാല് റൗണ്ടുകളിലായാണ് NEET PG 2022 കൗൺസലിംഗ്  നടത്തുന്നത്.  ഈ വർഷത്തെ നീറ്റ് പിജി കൗൺസലിംഗ് ഏകദേശം 60,000 സീറ്റുകളിലേക്കാണ് നടക്കാൻ സാധ്യത. ദേശീയ ക്വാട്ട സീറ്റുകൾ, സംസ്ഥാന മെഡിക്കൽ, ഡെന്റൽ കോളജുകൾ, കേന്ദ്ര, ഡീംഡ് യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് വിദ്യാർഥികൾക്ക് കൗൺസലിങ്ങിനിടെ ഇഷ്ടമുള്ള കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.

രജിസ്ട്രേഷൻ നടപടികളെന്തൊക്കെ?

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - mcc.nic.in
ഹോംപേജിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പേര്, ജനനത്തീയതി, റോൾ നമ്പർ, NEET PG 2022 അപേക്ഷാ ഫോം നമ്പർ, സുരക്ഷാ കോഡ്, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നീ  വിശദാംശങ്ങൾ നൽകുക
വിശദാംശങ്ങൾ പരിശോധിച്ച്  ശ്രദ്ധാപൂർവ്വം വിവരങ്ങൾ പൂരിപ്പിക്കുക
നീറ്റ് പിജി കൗൺസലിങ്ങിനുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ പൂർത്തിയാക്കുക
ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിശദാംശങ്ങൾ നൽകുക
അപേക്ഷ നമ്പർ, റോൾ നമ്പർ തുടങ്ങിയ NEET PG വിശദാംശങ്ങൾ നൽകുക.

സാധാരണയായി, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (ബിരുദാനന്തര ബിരുദം) ജനുവരിയിൽ നടത്തുകയും കൗൺസിലിംഗ് മാർച്ചിൽ ആരംഭിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ കൊവിഡ് 19 മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷത്തെ പ്രവേശന പ്രക്രിയയിൽ കാലതാമസം നേരിട്ടിരുന്നു. ഈ വർഷത്തെ പരീക്ഷ മെയ് 21 ന് നടത്തുകയും ജൂൺ 1 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു.

NEET PG counselling 2022 : നീറ്റ് പിജി 2022 കൗൺസലിംഗ് തീയതി നീട്ടി; ഈ തീയതിയില്‍ ആരംഭിക്കാന്‍ സാധ്യത?

click me!