ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്; യോഗ്യത, ഫീസ്, അവസാന തീയതി, വിശദവിവരങ്ങൾ അറിയാം

Published : Jul 11, 2025, 04:30 PM IST
Agniveer Vayu recruitment 2025 Medical Standards

Synopsis

ഇന്ത്യൻ വ്യോമസേന അഗ്നിപഥ് സ്കീമിന് കീഴിൽ അഗ്നിവീർ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. 

ദില്ലി: ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം. അഗ്നിപഥ് സ്കീമിന് കീഴിലാണ് ഈ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. അ​ഗ്നിവീർ സെലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. 4 വർഷത്തേക്കാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.

സയൻസ് സ്ട്രീം അപേക്ഷകർ കണക്ക്, ഭൗതികശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ, ഇംഗ്ലീഷ് ഉൾപ്പെടെ 50% മാർക്കോടെ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി അല്ലെങ്കിൽ ഐടി) ഉള്ളവർക്കും അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങൾ പഠിക്കാത്തവർക്ക് പ്ലസ്ടു പാസാകുകയും ഏതെങ്കിലും വിഷയത്തിൽ 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും ഉണ്ടായിരിക്കണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. 2005 ജൂലൈ 2നും 2009 ജനുവരി 2നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിന് 550 രൂപ ഫീസ് അടയ്ക്കണം.

നാല് ഘട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതിൽ ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, രേഖാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നു. എല്ലാ ഘട്ടങ്ങളിലും വിജയിക്കുന്നവർക്ക് മാത്രമേ അന്തിമ തിരഞ്ഞെടുപ്പ് ലഭിക്കൂ. ശാരീരിക പരിശോധനയിൽ, പുരുഷൻമാർ 7 മിനിറ്റിനുള്ളിലും സ്ത്രീകൾ 8 മിനിറ്റിനുള്ളിലും 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. ഇതിനുപുറമെ, പുഷ്-അപ്പുകൾ, സിറ്റ്-അപ്പുകൾ, സ്ക്വാറ്റുകൾ എന്നിവയും ചെയ്യേണ്ടിവരും. 

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം