ലാടെക്ക് ഓൺലൈൻ പരിശീലനവുമായി ഐസിഫോസ്; ആദ്യം അപേക്ഷിക്കുന്ന 50 പേർക്ക് അവസരം

Published : Nov 19, 2025, 05:52 PM IST
ICFOSS

Synopsis

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐസിഫോസ്, ലാടെക്ക് പ്രസിദ്ധീകരണ സോഫ്റ്റ്‌വെയറിൽ 16 മണിക്കൂർ നീളുന്ന ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 15 മുതൽ 23 വരെയാണ് കോഴ്‌സ് നടക്കുന്നത്.

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ലാടെക്ക് പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി നടത്തും. കമ്പ്യൂട്ടറിൽ ഡോക്യൂമെന്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ലാടെക്ക്. ഉയർന്ന നിലവാരത്തിലുള്ള ടൈപ്പ് സെറ്റിങ് സംവിധാനമാണിത്.

വിദ്യാർത്ഥികൾ, അധ്യാപകർ, റിസർച്ച് സ്‌കോളർമാർ എന്നിവർക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഡിസംബർ 15 മുതൽ 23 വരെ ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 8 പ്രവൃത്തി ദിവസങ്ങളിലായി വൈകുന്നേരം 6 മുതൽ 8 വരെ ദിവസം 2 മണിക്കൂർ വീതമുള്ള സെഷനുകളായാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും.

രജിസ്‌ട്രേഷൻ ഫീ 1200 രൂപ. https://icfoss.in/event-details/217 എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 11. കൂടുതൽ വിവരങ്ങൾക്ക്: +91 7356610110, +91 2700012 / 13, +91 471 2413013, +91 9400225962.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം