ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Published : Apr 30, 2025, 02:39 PM IST
ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Synopsis

പത്താം ക്ലാസ് പരീക്ഷയിൽ പെൺകുട്ടികളുടെ വിജയശതമാനം 99.37 ശതമാനമാണ്.

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org എന്നീ വെബ്സൈറ്റിലൂടെയോ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ദി കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്. 

പത്താം ക്ലാസ് പരീക്ഷയിൽ പെൺകുട്ടികൾ തന്നെയാണ് മുന്നിൽ. പെൺകുട്ടികളുടെ വിജയശതമാനം 99.37 ശതമാനമാണ്. ആൺകുട്ടികളുടെ വിജയശതമാനം 98.84 ആണ്. അതേസമയം, 99,951 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. ഇതിൽ 98,578 പേര്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടി. 99.45 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം. 98.64 ആണ് ആൺകുട്ടികളുടെ വിജയശതമാനം. 

 റീവാല്യുവേഷൻ ആവശ്യമുള്ള വിദ്യാര്‍ത്ഥികൾ മെയ് 4ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികൾക്ക് മാര്‍ക്കോ ഗ്രേഡോ മെച്ചപ്പെടുത്തണമെങ്കിൽ ഇംപ്രൂവ്മെന്‍റ് പരീക്ഷയെഴുതാം. ജൂലൈയിലായിരിക്കും ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. 

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു