സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം

Published : Apr 29, 2025, 02:32 PM IST
സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം

Synopsis

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30

റിയാദ്: സൗദി അറേബ്യയില്‍ ഡയാലിസിസ് നഴ്‌സിന്റെ രണ്ട് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റിനായി ഉയര്‍ന്ന യോഗ്യതയും അനുഭവസമ്പത്തും ഉള്ള ഡയാലിസിസ് നഴ്സുമാരില്‍ നിന്നും നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ബിഎസ്‌സി നഴ്‌സിങ് ബിരുദം. പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ / എലിജിബിലിറ്റി ഉണ്ടായിരിക്കണം.  

ഹീമോ ഡയാലിസിസ്, പെറിറ്റോണിയല്‍ ഡയാലിസിസ് സെന്ററുകളില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി അഷ്വറന്‍സ് മേഖലകളില്‍ പരിചയമുണ്ടെങ്കില്‍ മുന്‍ഗണന. മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകളുടെ അറിവ്. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാനും മനസിലാക്കാനും സാധിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30. അഭിമുഖം ഓണ്‍ലൈനായാകും നടത്തുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടണം.

read more: ജര്‍മ്മനിയിലെ നഴ്സിങ് ഒഴിവുകള്‍, നോര്‍ക്ക ട്രിപ്പിള്‍ വിൻ അപേക്ഷകര്‍ക്കായുളള ഇന്‍ഫോ സെഷന്‍ ഏപ്രില്‍ 28ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു