ഇഗ്നോ പ്രവേശനം 2025; രജിസ്ട്രേഷൻ സമയ പരിധി നീട്ടി, അപേക്ഷിക്കേണ്ടതിങ്ങനെ

Published : Mar 02, 2025, 06:38 PM IST
ഇഗ്നോ പ്രവേശനം 2025; രജിസ്ട്രേഷൻ സമയ പരിധി നീട്ടി, അപേക്ഷിക്കേണ്ടതിങ്ങനെ

Synopsis

സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ignouadmission.samarth.edu.in സന്ദർശിച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) പ്രവേശന സമയ പരിധി മാർച്ച് 15 വരെ നീട്ടി. എല്ലാ ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് (ഒഡിഎൽ), ഓൺലൈൻ പ്രോഗ്രാമുകൾ, കൂടാതെ എല്ലാ പ്രോഗ്രാമുകളുടെയും റീ-രജിസ്‌ട്രേഷൻ എന്നിവയ്‌ക്കുള്ള അപേക്ഷാ സമയ പരിധിയാണ് നീട്ടിയത്. സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ignouadmission.samarth.edu.in സന്ദർശിച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

രജിസ്റ്റർ ചെയ്യാനുള്ള നടപടി ക്രമങ്ങൾ

ഘട്ടം 1. ignouadm.samarth.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2. ഹോംപേജിലെ 'ന്യൂ രജിസ്ട്രേഷൻ' ലിങ്ക് ക്ലിക്ക് ചെയ്യുക.
ഘട്ടം 3. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
ഘട്ടം 4. രജിസ്ട്രേഷന് ശേഷം ലഭിച്ച യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഘട്ടം 5. അക്കാദമിക് വിശദാംശങ്ങൾ നൽകി 'സബ്‍മിറ്റ്' ക്ലിക്ക് ചെയ്യുക.

ആവശ്യമായ രേഖകൾ

രജിസ്ട്രേഷന് താഴെപ്പറയുന്ന രേഖകൾ ആവശ്യമാണ്:

സ്‌കാൻ ചെയ്‌ത പാസ്‌പോർട്ട് സൈസ് ഫോട്ടോ (100 കെബി യിൽ താഴെ).
സ്കാൻ ചെയ്ത ഒപ്പ് (100 കെബി യിൽ താഴെ).
അനുബന്ധ രേഖകൾ (ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റുകൾ, വികലാംഗ സർട്ടിഫിക്കറ്റുകൾ, യുജിസി നെറ്റ് - ജെആർഎഫ് സർട്ടിഫിക്കറ്റുകൾ / യുജിസി നെറ്റ് സ്കോർ കാർഡുകൾ മുതലായവ) (500 കെബിയിൽ താഴെ).

രജിസ്‌ട്രേഷൻ ഫീസ് തിരികെ നൽകില്ല. ചില സാഹചര്യങ്ങളിൽ പ്രോഗ്രാം ഫീസ് തിരികെ നൽകുമെന്നാണ് അറിയിപ്പ്.

പ്രവേശനം പൂർത്തിയാകും മുൻപ് റീഫണ്ട് അഭ്യർത്ഥിച്ചാൽ, മുഴുവൻ പ്രോഗ്രാം ഫീസും തിരികെ നൽകും

അഡ്മിഷൻ പൂർത്തിയായ ശേഷം റീഫണ്ട് അഭ്യർത്ഥിച്ചാൽ, പ്രോഗ്രാം ഫീസിന്‍റെ 15 കുറച്ച് റീഫണ്ട് നൽകും.

വിദ്യാർത്ഥി സ്റ്റഡി മെറ്റീരിയലിന്‍റെ സോഫ്റ്റ് കോപ്പി തെരഞ്ഞെടുക്കുകയാണെങ്കിൽ, രജിസ്ട്രേഷൻ ഫീസ് ഒഴികെയുള്ള ഫീസ് തിരികെ നൽകും.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ; വിദ്യാർത്ഥികൾക്ക് ആശംസകളുമായി മന്ത്രി വി.ശിവൻകുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു