പിഎസ്‍സി മലയാളത്തെ ഒഴിവാക്കുന്നുവെന്ന് പരാതി; മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാനൊരുങ്ങി ഐക്യമലയാള പ്രസ്ഥാനം

By Web TeamFirst Published Sep 14, 2020, 12:35 PM IST
Highlights

 സംസ്ഥാനത്തെ എല്‍പി ,യുപി സ്കൂളുകളിലെ അധ്യാപക തസ്തികയിലേക്ക് പിഎസ് സി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയുടെ സിലബസിനെ കുറിച്ചാണ് പരാതി ഉയരുന്നത്. 

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മിഷന്‍ നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രൈമറി അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയെന്ന് പരാതി. പിഎസ്‍സി നടപടിക്കെതിരെ ഐക്യമലയാള പ്രസ്ഥാനം തുടങ്ങിയ പ്രതിഷേധ പരിപാടി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്‍പി ,യുപി സ്കൂളുകളിലെ അധ്യാപക തസ്തികയിലേക്ക് പിഎസ് സി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയുടെ സിലബസിനെ കുറിച്ചാണ് പരാതി ഉയരുന്നത്. 

പരീക്ഷാ വിഷയങ്ങളുടെ പട്ടികയില്‍ നിന്ന് മലയാള ഭാഷയെ ഒഴിവാക്കിയെന്നാണ് ഐക്യമലയാള പ്രസ്ഥാനം പ്രവര്‍ത്തകരുടെ പരാതി. മാതൃഭാഷാ പരിജ്ഞാനം ഇല്ലാത്തവര്‍ അധ്യാപകരായെത്തിയാല്‍ കുട്ടികളുടെ ഭാവനയെയും സര്‍ഗശേഷിയെയും അത് പ്രതികൂലമായി ബാധിക്കുമെന്ന വാദമാണ് മലയാള ഭാഷാ സ്നേഹികള്‍ ഉയര്‍ത്തുന്നത്. പി എസ് സി നടപടിക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധം ശക്തമാക്കുകയാണ് ആദ്യ ഘട്ടം. ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനിലൂടെ ഭീമ ഹര്‍ജി നല്‍കുന്നത്.

click me!