UPSC CSE : അധ്യാപികയിൽ നിന്ന് ഐപിഎസിലേക്ക്; രാജസ്ഥാനിലെ 'ലേഡി സിങ്കം' പ്രീതി ചന്ദ്രയെക്കുറിച്ച്

Web Desk   | Asianet News
Published : Nov 26, 2021, 04:46 PM IST
UPSC CSE : അധ്യാപികയിൽ നിന്ന് ഐപിഎസിലേക്ക്; രാജസ്ഥാനിലെ 'ലേഡി സിങ്കം' പ്രീതി ചന്ദ്രയെക്കുറിച്ച്

Synopsis

1979 ൽ സിക്കാർ ജില്ലയിലെ കുന്ദൻ ​ഗ്രാമത്തിൽ ജനിച്ച പ്രീതി ഐപിഎസ് ഉദ്യോ​ഗസ്ഥയാകുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. പത്രപ്രവർത്തകയാകണമെന്നായിരുന്നു ആ​ഗ്രഹം.

രാജസ്ഥാനിലെ ബിക്കാനീറിലെ എസ് പിയായി ജോലി ചെയ്യുന്ന പ്രീതി ചന്ദ്ര (Preeti Chandra) അറിയപ്പെടുന്നത് ലേഡി സിങ്കം എന്നാണ്. മാത്രമല്ല ബിക്കാനീറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോ​ഗസ്ഥ (IPS Officer) കൂടിയാണ് ഇവർ‌.  ഔദ്യോ​ഗിക ജീവിതത്തിലെ മികച്ച പ്രവർത്തനങ്ങളിലൂടെയാണ് ഇവർ വാർത്തകളിൽ ഇടം പിടിച്ചത്. അക്രമികൾക്കിടയിൽ ഇവരുടെ പേര് തന്നെ ഭയം ജനിപ്പിക്കും. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള അക്രമപ്രവർത്തനങ്ങൾ നടത്തിയ നിരവധി സംഘങ്ങളെ ഇവർ കീഴ്പ്പെടുത്തി. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‍സി പരീക്ഷയിൽ മികച്ച വിജയം നേടിയ വ്യക്തി കൂടിയാണ് പ്രീതി ചന്ദ്ര. 

1979 ൽ സിക്കാർ ജില്ലയിലെ കുന്ദൻ ​ഗ്രാമത്തിൽ ജനിച്ച പ്രീതി ഐപിഎസ് ഉദ്യോ​ഗസ്ഥയാകുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. പത്രപ്രവർത്തകയാകണമെന്നായിരുന്നു ആ​ഗ്രഹം. എന്നാൽ എംഫിൽ കഴിഞ്ഞ ഉടൻ തന്നെ അധ്യാപികയായി ജോലി ലഭിച്ചു. എന്നാൽ കൂടുതൽ മികച്ച ജോലിയിലേക്ക് എത്തിച്ചേരണമെന്ന് ആ​ഗ്രഹിച്ചു. അങ്ങനെയാണ് പ്രീതി യുപിഎസ് സിപരീക്ഷക്ക് തയ്യാറെടുപ്പ് നടത്തിയത്. യുപിഎസ് സി പരീക്ഷക്ക് വേണ്ടി ഇവർ കഠിനാധ്വാനം ചെയ്തു.  2008 ൽ യൊതു വിധത്തിലുള്ള കോച്ചിം​ഗിനും പോകാതെ ആദ്യതവണ തന്നെ യുപിഎസ്‍സി പാസ്സാകുകയും ഐപിഎസ് നേടുകയും ചെയ്തു. 

രാജസ്ഥാനിലെ അൽവാറിലാണ് ഐപിഎസ് നേടിയതിന് ശേഷമുള്ള ആദ്യത്തെ നിയമനം. കോട്ടയിലും ബുണ്ടിയിലും എസ് പി യായി സേവനമനുഷ്ഠിച്ചു. തുടർന്ന് കരൗലിയിലും ഇപ്പോൾ ബിക്കാനീറിലും എസ് പി യായി ജോലി ചെയ്യുന്നു. ജയ്പൂർ മെട്രോ കോർപറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലിസായും സേവനം ചെയ്തിട്ടുണ്ട്. കരൗലിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് നിരവധി കുറ്റവാളികളെ ഇവർ പിടി കൂടിയത്. അക്രമികൾക്കിടയിൽ ഭയം സൃഷ്ടിക്കുന്ന പേരായി മാറി. പല കുറ്റവാളികളും ഇവർക്ക് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിൽക്കുന്ന സംഘത്തെ പിടികൂടുകയും നിരവധി പെൺകുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പ്രീതി ചന്ദ്രക്ക് ലേഡി സിങ്കം എന്ന് പേര് ലഭിച്ചത്.  

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍