UPSC CSE : കഠിനാധ്വാനം ചെയ്യാമെങ്കിൽ കോച്ചിം​ഗിന്റെ ആവശ്യമില്ല; സിവിൽ സർവ്വീസ് 126ാം റാങ്ക് നേടി സർജന യാദവ്

Published : Nov 27, 2021, 01:55 PM IST
UPSC CSE : കഠിനാധ്വാനം ചെയ്യാമെങ്കിൽ കോച്ചിം​ഗിന്റെ ആവശ്യമില്ല; സിവിൽ സർവ്വീസ് 126ാം റാങ്ക് നേടി സർജന യാദവ്

Synopsis

കോച്ചിം​ഗിന് പോകാതെ എങ്ങനെ സിവിൽ സർവ്വീസ് പോലെ കഠിനമായ ഒരു പരീക്ഷ പാസ്സാകാൻ സാധിക്കും എന്ന സംശയത്തിനുള്ള ഉത്തരമാണ് സർജനയുടെ നേട്ടം. മൂന്നാമത്തെ ശ്രമത്തിലാണ് സർജന സിവിൽ സർവ്വീസ് യോ​ഗ്യത നേടിയത്.   

ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public Service Commission) നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയിൽ (Civil Service Exam) മികച്ച വിജയം നേടിയവർക്കെല്ലാം പറയാൻ കഠിനാധ്വാനത്തിന്റെ കഥകളുണ്ടാകും. അവർക്ക് നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും. സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിക്കാൻ കോച്ചിം​ഗ് പ്രധാനമാണെന്ന് മിക്കവരും കരുതുന്നത്. എന്നാൽ കോച്ചിം​ഗിന് പോകാതെ, സ്വയം പഠിച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഉദ്യോദസ്ഥാണ് സർജന യാദവ് ഐഎഎസ് (Sarjana Yadav IAS). കോച്ചിം​ഗിന് പോകാതെ എങ്ങനെ സിവിൽ സർവ്വീസ് പോലെ കഠിനമായ ഒരു പരീക്ഷ പാസ്സാകാൻ സാധിക്കും എന്ന സംശയത്തിനുള്ള ഉത്തരമാണ് സർജനയുടെ നേട്ടം. മൂന്നാമത്തെ ശ്രമത്തിലാണ് സർജന സിവിൽ സർവ്വീസ് യോ​ഗ്യത നേടിയത്. 

ഫുൾടൈം ജോലി ചെയ്യുന്ന സമയത്തായിരുന്നു സർജന ആദ്യത്തെയും രണ്ടാമത്തെയും തവണ സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്. പരീക്ഷയിൽ യോ​ഗ്യത നേടാൻ സാധിച്ചില്ല. 2018 ൽ ജോലി ഉപേക്ഷിച്ച്, സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി ശ്രമിച്ചു. 2019 ലെ യുപിഎസ് സി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 126ാം റാങ്ക് നേടിയാണ് സർജന സിവിൽ സർവ്വീസ് യോ​ഗ്യത നേടിയത്. വീട്ടിലിരുന്ന സ്വയം പഠിച്ചാണ് ഈ വിജയം കരസ്ഥമാക്കിയത്. 

പരീക്ഷക്ക് കോച്ചിം​ഗ് നേടണോ വേണ്ടയോ എന്നത് പരീക്ഷാർത്ഥിയുടെ ആ​ഗ്രഹം പോലെയെന്ന് സർജന പറയുന്നു. എല്ലാവിധ പഠനസാമ​ഗ്രികളും ലഭ്യമാകുന്നുണ്ടെങ്കിൽ യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കാൻ ആത്മവിശ്വാസവും പഠനാന്തരീക്ഷവും ഉണ്ടെന്ന് ഉറപ്പാണെങ്കിൽ സ്വയം പഠിക്കാനും മികച്ച വിജയം നേടാനും സാധിക്കുമെന്നാണ് സർജനയുടെ വാക്കുകൾ. ഓരോ വിഷയത്തിനും രണ്ടോ മൂന്നോ പുസ്തകങ്ങളെ ആശ്രയിക്കുന്നത് നിശ്ചിത സമയത്തിനുള്ളിൽ സിലബസ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടാകും. ഒരു വിഷയത്തിന് ഒരു ബുക്ക് തെരഞ്ഞെടുക്കുകയാണ് ഉത്തമം. അത് നന്നായി വായിച്ചു പഠിക്കുകയും ചെയ്യുക. 

അതുപോലെ പരീക്ഷക്ക് തയ്യാറെടുക്കാൻ മികച്ച മാർ​ഗനിർദ്ദശങ്ങൾ നൽകാൻ ആരുമില്ലാത്ത സാഹചര്യത്തിൽ കോച്ചിം​ഗിനെ ആശ്രയിക്കാവുന്നതാണ്. കോച്ചിം​ഗിന് പോകാൻ സാധിച്ചില്ലെങ്കിലും നിരാശപ്പെടേണ്ട ആവശ്യമില്ല. കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ വീട്ടിലിരുന്ന് സ്വയം പഠിച്ചാൽ മതിയെന്ന് സർജന അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു