
തിരുവനന്തപുരം: തിരുവനന്തപുരം ഗവ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ ഇന്റെൻഷിപ്പ് ചെയ്യാനുള്ള അവസരവും സാമൂഹിക പ്രതിബദ്ധത ക്യാമ്പുകളുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ ഏതാനം സീറ്റുകൾ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം കോഴ്‌സിന് ബാധകമായിരിക്കും. ഗേറ്റ് യോഗ്യത ഉള്ളവർക്ക് എ.ഐ.സി.ടി.ഇ യുടെ സ്‌കോളർഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in സന്ദർശിക്കുക. അല്ലെങ്കിൽ 7736136161, 9995527866, 9995527865 എന്ന നമ്പറിൽ ബന്ധപ്പെടുക. അവസാന തീയതി ഓഗസ്റ്റ് 18.
പത്താംതരം, ഹയര്‍സെക്കന്ററി തുല്യത: ജില്ലയില്‍ 3196 പേര്‍ പരീക്ഷ എഴുതും
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍സെക്കന്ററി തുല്യത ഒന്നാംവര്‍ഷം (ആറാം ബാച്ച്), രണ്ടാം വര്‍ഷം (അഞ്ചാം ബാച്ച്) പൊതുപരീക്ഷ ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 17 മുതല്‍ നിശ്ചയിച്ചിരുന്ന പത്താംതരം തുല്യത പരീക്ഷ സെപ്തംബര്‍ 12 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. പത്താംതരം തുല്യത പരീക്ഷ 19 സ്‌കൂളുകളിലും, ഹയര്‍സെക്കന്ററി തുല്യത പരീക്ഷ 13 സ്‌കൂളുകളിലുമായാണ് നടക്കുന്നത്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ നിന്നായി ഒന്ന്, രണ്ട് വര്‍ഷങ്ങളിലായി ആകെ 2049 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒന്നാവര്‍ഷം 1041 പേരും, രണ്ടാവര്‍ഷം 1008 പേരും ഉള്‍പ്പെടുന്നു. 1464 പേര്‍ സ്ത്രീകളും, 585 പുരുഷന്‍മാരുമാണ്.
പത്താംതരം തുല്യതയ്ക്ക് 1147 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 528 സ്ത്രീകളും, 619 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പത്താംതരം തുല്യത പരീക്ഷ എഴുതുന്ന വടവന്നൂര്‍ സ്വദേശിനി 71 കാരി സത്യഭാമയാണ് ജില്ലയില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ടാംവര്‍ഷം പരീക്ഷ എഴുതുന്ന പിരായിരി ഗ്രാമപഞ്ചായത്ത് കല്ലേക്കാട് സ്വദേശിനി 68 കാരി പി.എം. മൈമൂനയാണ് പ്രായം കൂടിയ പഠിതാവ്. വിവിധ കേന്ദ്രങ്ങളിലായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 31 ജനപ്രതിനിധികള്‍ തുല്യത പരീക്ഷ എഴുതുന്നുണ്ട്.
പരീക്ഷാനടത്തിപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ പ്രിസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്നു. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തി. പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പഠിതാക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ധാരണയായി. ഓഗസ്റ്റ് 13 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്ററി തുല്യത പരീക്ഷ 20 നും, സെപ്തംബര്‍ 12ന് ആരംഭിക്കുന്ന പത്താംതരം തുല്യത പരീക്ഷ 23 നും അവസാനിക്കുമെന്നും ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.