
തിരുവനന്തപുരം: കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം ഏപ്രിൽ 25 രാവിലെ 10.30ന് തൈക്കാട് കിറ്റ്സ് കാമ്പസിൽ നടത്തും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഈ വരുന്ന ഏപ്രിൽ 21ന്, രാവിലെ 10 മുതൽ 11:45 വരെ സ്‌കൂളിൽ നടക്കും. അപേക്ഷിച്ച കുട്ടികൾ രക്ഷിതാവിനൊപ്പം തിരിച്ചറിയൽ രേഖയുമായി രാവിലെ ക്യത്യം ഒമ്പതിന് സ്‌കൂളിൽ എത്തിച്ചേരണം. ഫല പ്രഖ്യാപനം 21ന് വൈകുന്നേരം 4 മണിക്ക്. പരാതികൾ ഉണ്ടെങ്കിൽ 22ന് 4 മണിക്ക് മുമ്പായി സ്‌കൂളിൽ സമർപ്പിക്കേണ്ടതാണ്.
പ്രവേശനത്തിനുളള അന്തിമ പട്ടിക 24ന് 11 മണിക്ക് സ്‌കൂളിൽ പ്രസിദ്ധീകരിക്കും. പ്രവേശനം ഏപ്രിൽ 27 മുതൽ 30 വരെ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം സ്‌കൂളിൽ നടത്തും. മേയ് 29ന് പ്രവേശന നടപടികൾ പൂർത്തീകരിക്കും. വിശദവിവരങ്ങൾക്ക്: 9846170024, 8606251157, 6235762545, 9645814820 7907788350, 9446686362, 7907938093, 9645888216.