40 വയസ് വരെ പ്രായമുള്ളവർക്ക് അവസരം; വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു

Published : Sep 10, 2025, 10:05 PM IST
Job

Synopsis

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിൽ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബർ 12ന് അഭിമുഖം. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ മെക്കാനിക് ട്രെയിനി, മെക്കാനിക്, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്സിക്യൂട്ടീവ്/ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, സീനിയർ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഇൻഷുറൻസ് മാനേജർ ഒഴിവുകളിലേക്കാണ് നിയമനം. പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് പി.എം.ജിയിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 0471 2992609, 8921916220.

ലാറ്ററൽ എൻട്രി ഡിപ്ലോമ; സ്പോട്ട് അഡ്മിഷൻ

2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിനായി നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സെപ്റ്റംബർ 12ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും അന്നേദിവസം കോളേജിലെത്തി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്‌സസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (14,105 രൂപ QR കോഡ് വഴി), പി.ടി.എ ഫണ്ടും, ഐഡിഎഫ്, പ്ലസ്മെന്റ്, ബസ് കാർഡ് ഉൾപ്പെടെ പണമായി (5,000 രൂപ) സഹിതം കൃത്യ സമയത്ത് ഹാജരാകണം. രാവിലെ 9 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. വിശദവിവരങ്ങൾക്ക്: www.polyadmission.org/let.

PREV
Read more Articles on
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ ശില്പശാല 16ന്
വീഡിയോ എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു