സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്; എങ്ങനെ അപേക്ഷിക്കാം? വിശദവിവരങ്ങൾ

Published : Sep 10, 2025, 09:07 PM IST
CMFRI

Synopsis

യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ നൽകേണ്ടത്.

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പ്രൊജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 22. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്- www.cmfri.org.in.

വാക്-ഇ൯-ഇൻറർവ്യൂ

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എറണാകുളം മേഖലയുടെ പരിധിയിലുള്ള ഉദയംപേരൂർ, തൃശ്ശൂർ എന്നീ ഫിഷറീസ് ഓഫീസുകളിൽ കോ-ഓഡിനേറ്റർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവ് വീതമാണ് ഉള്ളത്. അപേക്ഷകർ 20 നും, 36 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 17 രാവിലെ 10ന് എറണാകുളം റീജണൽ എക്സിക്യൂട്ടീവ് ഓഫീസിൽ (ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്‌, ഡോക്‌ടർ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം) നടക്കുന്ന വാക്-ഇ൯-ഇന്റർവ്യൂവിൽ അസൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. മത്സ്യത്തൊഴിലാളി കൂടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.

സ്പോട്ട് അഡ്മിഷൻ

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആൻ്റ് ഫുഡ് ടെക്നോളജിയിലെ ബി.ടെക്.(അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്), ബി.ടെക്.(ഫുഡ് ടെക്നോളജി) എന്നീ കോഴ്സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌ത സീറ്റുകളിലേക്കും പ്രതീക്ഷിക്കുന്ന ഒഴിവിലേക്കും സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

കീം 2025 റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷൻ നടത്തുക. താത്പര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം സെപ്റ്റംബർ 15ന് രാവിലെ 10ന് മുമ്പായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജിൻ്റെയും സർവ്വകലാശാലയുടെയും വെബ്സൈറ്റുകൾ പരിശോധിക്കാം. (www.kcaet.kau.in, www.kau.in)

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം