കേന്ദ്രസർക്കാർ കമ്പനിയിൽ അവസരം, അതും കേരളത്തിൽ! എക്സ്പീരിയൻസും വേണ്ട; ഒഴിവുകൾ, യോഗ്യത എന്നിവ അറിയാം

Published : Mar 17, 2025, 05:17 PM IST
കേന്ദ്രസർക്കാർ കമ്പനിയിൽ അവസരം, അതും കേരളത്തിൽ! എക്സ്പീരിയൻസും വേണ്ട; ഒഴിവുകൾ, യോഗ്യത എന്നിവ അറിയാം

Synopsis

എക്സ്പീരിയന്‍സ് ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് സുവർണാവസരം. 

കേന്ദ്രസർക്കാരിന് കീഴിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിൽ (IREL) ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ട്രേഡ് അപ്രന്റീസുകൾ, ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 72 ഒഴിവുകളാണുള്ളത്. 

തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം എന്നതാണ് പ്രത്യകത. എക്സ്പീരിയന്‍സ് ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കേരളത്തിലാണ് നിയമനം എന്നതും ശ്രദ്ധേയമാണ്. ട്രേഡ് അപ്രന്റീസുകൾ (42), ഗ്രാജുവേറ്റ് അപ്രന്റീസുകൾ (14), ടെക്നീഷ്യൻ അപ്രന്റീസുകൾ (7), ജനറൽ സ്ട്രീം സ്റ്റുഡന്റ്സ് (9) എന്നീ തസ്തികളിലേയയ്ക്ക് 18നും 25നും ഇടയിൽ പ്രായമുള്ളവർ വേണം അപേക്ഷിക്കാൻ. പ്രായ പരിധിയിൽ നിയമപ്രകാരം ഇളവുകൾ നൽകും. 

ട്രേഡ് അപ്രന്റീസുകളിലെ ഫിറ്റർ, ഇലക്ട്രീഷ്യൻ, എംആർഎസി, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഡീസൽ മെക്കാനിക്, പ്ലംബർ, വെൽഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ എന്നീ വിഭാ​ഗങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിൽ ഐ.ടി.ഐ ആണ് ആവശ്യമായ യോ​ഗ്യത. എഎഒ (പി) തസ്തികയിൽ എം.എസ്‌സി (രസതന്ത്രം) ആണ് യോ​ഗ്യത വേണ്ടത്. 

ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികയിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ, മൈനിംഗ് വിഭാ​ഗക്കാ‍ർക്ക് ബന്ധപ്പെട്ട മേഖലയിൽ ബി.ടെക് / ബി.ഇ ആണ് യോ​ഗ്യത വേണ്ടത്. 

ടെക്നീഷ്യൻ അപ്രന്റീസുകൾ തസ്തികയിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, മൈനിംഗ് വിഭാ​ഗങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമയും വേണം. ജനറൽ സ്ട്രീം വിദ്യാർത്ഥികൾക്ക് ജനറൽ സ്ട്രീം (എക്സിക്യൂട്ടീവ്) വിഭാ​ഗത്തിൽ ബി.കോം / ബി.എ / ബി.ബി.എ / ബി.എസ്‌സി / ബി.എസ്‌സി (ജിയോളജി) എന്നിവയാണ് ആവശ്യമായ യോ​ഗ്യത. 

READ MORE: ഭിന്നശേഷിക്കാർക്ക് നിയമനം; അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ്

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു