ജെ.എൻ.ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പ്‌: മാർച്ച്‌ 8 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 19, 2021, 09:58 AM IST
ജെ.എൻ.ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പ്‌: മാർച്ച്‌ 8 വരെ അപേക്ഷിക്കാം

Synopsis

വിദേശകോഴ്‌സിനു രണ്ട് വർഷമെങ്കിലും ദൈർഘ്യമുണ്ടെങ്കിൽ രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം. 

തിരുവനന്തപുരം: വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനുള്ള ജെ.എൻ.ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പിന് മാർച്ച്‌ 8ന് ഉച്ചവരെ http//jntataendowment.org. എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 60 ശതമാനം എങ്കിലും മാർക്കോടെ ഇന്ത്യൻ സർവകലാശാലാ ബിരുദമുള്ള ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർത്ഥികളെയും പരിഗണിക്കും. വിദേശകോഴ്‌സിനു രണ്ട് വർഷമെങ്കിലും ദൈർഘ്യമുണ്ടെങ്കിൽ രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം. 

താൽപര്യമുള്ള ഏതു വിഷയത്തിന്റെയും ഫുൾടൈം പിജി, പിഎച്ച്ഡി, പോസ്റ്റ്‌ ഡോക്ടറൽ പഠനഗവേഷണം എന്നിവയിൽ ഏതിലും അപേക്ഷിക്കാം. പ്രായപരിധി 2021 ജൂൺ 30 ന് 45 വയസ്സ് കവിയരുത്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വയ്പ ലഭിക്കും. കൂടാതെ, ഏഴര ലക്ഷം രൂപ വരെ ഗിഫ്റ്റ് സ്ക്കോളർഷിപ്പും അരലക്ഷം രൂപ വരെ യാത്രചെലവും ലഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു