Job Fair : പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സൗജന്യ തൊഴിൽ മേള ഫെബ്രുവരി 23ന്

Web Desk   | Asianet News
Published : Feb 11, 2022, 11:19 AM IST
Job Fair : പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സൗജന്യ തൊഴിൽ മേള ഫെബ്രുവരി 23ന്

Synopsis

ഫിനാൻഷ്യൽ അഡൈ്വസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ തസ്തികകളിൽ 70 ഓളം ഒഴിവുകളിലേക്കാണ് തൊഴിൽ മേള.

തിരുവനന്തപുരം:  കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം(നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി./എസ്.ടി) പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 23ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. തൈക്കാട് സംഗീത കോളജിനു പുറകുവശത്തുള്ള നാഷണൽ കരിയർ സെന്റർ ഫോർ എസ്.സിഎസ്.ടിയിൽവച്ചാണു പരിപാടി. ഫിനാൻഷ്യൽ അഡൈ്വസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്നീ തസ്തികകളിൽ 70 ഓളം ഒഴിവുകളിലേക്കാണ് തൊഴിൽ മേള. 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 25നും 65നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ https://forms.gle/PvGjd3XrGsYpITiJ7 എന്ന ലിങ്കിൽ രജിസ്റ്റർചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2332113, 8304009409.

ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ കോട്ടയം നഴ്‌സിംഗ് കോളേജിൽ ഒഴിവുള്ള രണ്ട് (എസ്.റ്റി ആൺകുട്ടികളുടെ ഒരു ഒഴിവും എസ്.റ്റി. പെൺകുട്ടികളുടെ ഒരു ഒഴിവും) സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള എല്ലാ പട്ടികവർഗ വിദ്യാർഥികൾക്കും പട്ടികവർഗ വിദ്യാർഥികളുടെ അഭാവത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികജാതി ആൺകുട്ടികൾ റാങ്ക് ഒന്നു മുതൽ 30 വരെയും പട്ടികജാതി പെൺകുട്ടികൾ റാങ്ക് ഒന്നു മുതൽ 90 വരെയുള്ളവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ) റ്റി.സി എന്നിവ സഹിതം നേരിട്ട് പ്രസ്തുത ദിവസം സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in.
 

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ