കേരള വന ​ഗവേഷണ സ്ഥാപനത്തിൽ ഒഴിവുകളുണ്ട്; സെപ്റ്റംബർ 19 ന് അഭിമുഖം

By Web TeamFirst Published Sep 13, 2022, 12:42 PM IST
Highlights

കേരള വന ഗവേഷണ സ്ഥാപനത്തില്‍ കൺസൾറ്റന്റ്(ടെക്നിക്കൽ നഴ്സറി/ ക്യു പിഎം മാനേജ്മെന്റ് ) താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തില്‍ കൺസൾറ്റന്റ്(ടെക്നിക്കൽ നഴ്സറി/ ക്യു പിഎം മാനേജ്മെന്റ് ) താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബോട്ടണി/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാംക്ലാസ് ബിരുദാനന്തരബിരുദം, ഔഷധസസ്യങ്ങളിലെ നഴ്സറി, അഗ്രോ ടെക്നിക്സ്, ക്യു പി എം മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ ഗവേഷണ പരിചയം.  അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ ഇനങ്ങളുടെ ഫീൽഡ് ബോട്ടണി യിലും നഴ്സറി ടെക്നിക്കുകളിലും പരിചയം, പ്രൊജക്റ്റ് വികസനത്തിലും മാനേജ്മെന്റിലും പരിചയം, പരിശീലനങ്ങൾ/ വർക്ക് ഷോപ്പുകൾ നടത്തുന്നതിൽ പരിചയം തുടങ്ങിയവ അഭികാമ്യം. 

പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്. അപേക്ഷകര്‍ക്ക് 01.01.2022ന് 40 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് www.kfri.res.in

NABARD Assistant Recruitment : നബാർഡിൽ ഒഴിവുകൾ; ഈ തീയതി മുതൽ അപേക്ഷിച്ചു തുടങ്ങാം?

കൺസൾറ്റന്റ് (ടെക്നിക്കൽ ഐ ടി) ഒഴിവ് 
 
കേരള വന ഗവേഷണ സ്ഥാപനത്തില്‍ കൺസൾറ്റന്റ് (ടെക്നിക്കൽ ഐടി) താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദം, പിജിഡിസിഎ / ഡിസിഎസ്/ എംസിഎ, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഔഷധസസ്യങ്ങളും അനുബന്ധ മേഖലകളിലും പ്രോഗ്രാമിലും ഡാറ്റാബേസ് മാനേജ്മെന്റിൽ കുറഞ്ഞത് പത്തുവർഷത്തെ പരിചയം. 

ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം, വെബ് ഡിസൈനിങ് , ബുക്ക് ഐ ഇ സി മെറ്റീരിയൽ ഡിസൈനിങ് എന്നിവയിൽ പരിചയം അഭികാമ്യം. പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്. അപേക്ഷകര്‍ക്ക് 01.01.2022ന് 60 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് www.kfri.res.in

click me!