Asianet News MalayalamAsianet News Malayalam

NABARD Assistant Recruitment : നബാർഡിൽ ഒഴിവുകൾ; ഈ തീയതി മുതൽ അപേക്ഷിച്ചു തുടങ്ങാം?

വിശദമായ വിജ്ഞാപനം സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കും

NABARD Assistant Recruitment application starts from september 15
Author
First Published Sep 10, 2022, 2:26 PM IST

ദില്ലി: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) 177 ഡെവലപ്‌മെന്റ് അസിസ്റ്റന്റ്, ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കും. ഔദ്യോ​ഗിക വെബ്സൈറ്റായ nabard.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 ആണ്. 

ഡെവലപ്മെന്റ് അസിസ്റ്റന്റ് തസ്തികകളിൽ ആകെ ഒഴിവുകളിൽ 173 എണ്ണത്തിന്  സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. യു.ആർ.- 80, എസ്.സി.- 21, ഒ.ബി.സി.- 46, ഇ.ഡബ്ല്യു.എസ്.- 15 എന്നിങ്ങനെയാണ് ഡെവലപ്മെന്റ് അസിസ്റ്റന്റ് തസ്തികകളിലെ എണ്ണം. ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ  യുആർ - 3, എസ് ടി- 1 എന്നിങ്ങനെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഡെവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 50 ശതമാനം മാർക്കോടെ അം​ഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം ഉണ്ടായിരിക്കണം. ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിലേക്ക അപേക്ഷിക്കുന്നവർക്ക് ഹിന്ദിയിലെ ഇം​ഗ്ലീഷിലോ നേടിയ ബിരുദം നിർബന്ധമാണ്. 50 ശതമാനം മാർക്കുണ്ടായിരിക്കണ. ഉദ്യോ​ഗാർത്ഥികൾക്ക് 21 നും 35നും ഇടയിലായിരിക്കണം പ്രായപരിധി. 

ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 450 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. അതേസമയം എസ്‌സി, എസ്ടി, പിഡബ്ല്യുഡി, ഇഡബ്ല്യുഎസ്, വിമുക്തഭടൻ ഉദ്യോഗാർത്ഥികൾ 50 രൂപ ഫീസടച്ചാൽ മതിയാകും. ശമ്പളം 13150 - 34990.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ഈ മാസം ആരംഭിക്കുന്ന പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് ഡിഗ്രി യോഗ്യതയുള്ളവർക്കും, ഡി.സി.എ (എസ്) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവർക്കും, ഡി.സി.എ കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in വഴി സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.


 

Follow Us:
Download App:
  • android
  • ios