K- DISC : കെ-ഡിസ്‌കിൽ ആനിമേറ്റർ, വൊളന്റിയർ ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 4

Web Desk   | Asianet News
Published : Feb 03, 2022, 10:11 AM IST
K- DISC : കെ-ഡിസ്‌കിൽ ആനിമേറ്റർ, വൊളന്റിയർ ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 4

Synopsis

മദർ ആനിമേറ്ററുടെ  രണ്ട് ഒഴിവുകളും  വൊളന്റിയറുടെ  ഒരു ഒഴിവുമാണുള്ളത്.  ഇ-മെയിൽ വഴി അപേക്ഷിക്കണം. കരാർ നിയമനമായിരിക്കും.  

തിരുവനന്തപുരം:  തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ (കെ-ഡിസ്ക് ) (K DISC) ആനിമേറ്റർ (Animator), വോളന്റിയർ (Volunteer)  തസ്തികകളിൽ ഒഴിവ്.  കണക്ക് വിഷയം പഠിപ്പിക്കുന്ന പ്രോജക്ട് മഞ്ചാടി   എന്ന പദ്ധതിയുടെ സെന്റർ ആയ തിരുവനന്തപുരം കട്ടേലയിലെ ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് അവസരം. സെന്റർ ഫോർ മാനേജ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മദർ ആനിമേറ്ററുടെ  രണ്ട് ഒഴിവുകളും  വൊളന്റിയറുടെ  ഒരു ഒഴിവുമാണുള്ളത്.  ഇ-മെയിൽ വഴി അപേക്ഷിക്കണം. കരാർ നിയമനമായിരിക്കും.

സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് മദർ ആനിമേറ്ററുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്.  പ്രായപരിധി 40 വയസ്സ്.  12500 രൂപയാണ് ശമ്പളം.  സയൻസ് മുഖ്യ വിഷയമായുള്ള  പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് വൊളന്റിയേഴ്സ് തസ്തികയിൽ അപേക്ഷിക്കാം. പ്രായ പരിധി 25 വയസ്സ്.  7500 രൂപയാണ് ശമ്പളം. cndrecruit2021@gmail.com എന്ന മെയിലിലേക്കാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. സെന്ററിന്റെ  രണ്ട് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക്  മുൻഗണന ലഭിക്കും. മെയിലിൽ സബ്ജക്ട് ലൈൻ ചേർത്തിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി - ഫെബ്രുവരി 4. വിശദവിവരങ്ങൾക്ക് - www.cmdkerala.net.


 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ