കേരളസർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവ്, അപേക്ഷ ക്ഷണിച്ചു

Published : Oct 21, 2022, 01:26 PM IST
കേരളസർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവ്, അപേക്ഷ ക്ഷണിച്ചു

Synopsis

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 5, വൈകിട്ട് 5 മണി വരെ...

തിരുവനന്തപുരം : കേരളസർവകലാശാല ബോട്ടണി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഗ്രാജ്വേറ്റ് ഫീൽഡ് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: 60% മാർക്കിൽ കുറയാതെയുളള ബി എസ് സി ബോട്ടണി അല്ലെങ്കിൽ ബി എസ് സി അഗ്രികൾച്ചർ, പ്ലാന്റ് നഴ്സറി/ഗാർഡൻ മാനേജ്മെന്റിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വേതനം: 23,000/- (പ്രതിമാസം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 5, വൈകിട്ട് 5 മണി വരെ. താൽപ്പര്യമുളളവർ www.recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in/jobs എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കേരള സർവ്വകലാശല വാർത്തകൾ...

പുതുക്കിയ പരീക്ഷാ തീയതി

കേരളസർവകലാശാല 2022 ഒക്ടോബർ 26 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മേഴ്സിചാൻസ് പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പരീക്ഷകൾ 2022 നവംബർ 2 മുതൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.

ടൈംടേബിൾ

കേരളസർവകലാശാല 2022 ഒക്ടോബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ്. (2018 സ്കീം റെഗുലർ/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു