System Administrator Vacancy : സംസ്ഥാന ഐ.ടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്; അഭിമുഖം ജനുവരി 12 ന്

Web Desk   | Asianet News
Published : Jan 05, 2022, 11:42 AM IST
System Administrator Vacancy : സംസ്ഥാന ഐ.ടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്; അഭിമുഖം ജനുവരി 12 ന്

Synopsis

സംസ്ഥാന ഐ.ടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

തിരുവനനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ചിട്ടുള്ള (State IT Cell) സംസ്ഥാന ഐ.ടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ (System Administrator) കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് നിയമനം നടത്തുന്നതിന് (Appointment) യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  നിയമനം, യോഗ്യത എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ വ്യാവസായിക പരിശീലന വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് (https://det.kerala.gov.in).  നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ അഭിമുഖത്തിനായി ജനുവരി 12നു രാവിലെ 10.30ന് ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എതിർവശം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിൽ ഹാജരാകണം.

ഫിനാൻസ് ഓഫീസർ ഒഴിവ്
സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓപ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ ഏ.ഒ ആയോ സംസ്ഥാന / കേന്ദ്രമേഖല സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം / ജി.എം (ഫിനാൻസ്) തലത്തിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 62 വയസ്. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 12 വൈകുന്നേരം അഞ്ച്. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു