നാലാം പരിശ്രമത്തിലെ സ്വപ്ന നേട്ടം; ഒരുപാട് സന്തോഷമെന്ന് കെ മീര

Web Desk   | Asianet News
Published : Sep 24, 2021, 07:26 PM ISTUpdated : Sep 24, 2021, 09:06 PM IST
നാലാം പരിശ്രമത്തിലെ സ്വപ്ന നേട്ടം; ഒരുപാട് സന്തോഷമെന്ന് കെ മീര

Synopsis

നാലാമത്തെ ശ്രമമായിരുന്നു ഇത്. ഇത്രയും നല്ലൊരു റാങ്ക് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മീര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം: ഇത്രയും മികച്ച റാങ്ക്  പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ ആറാം സ്ഥാനം നേടിയ തൃശ്ശൂർ കോലഴി സ്വദേശിനി മീര കെ. നാലാമത്തെ ശ്രമമായിരുന്നു ഇത്. ഇത്രയും നല്ലൊരു റാങ്ക് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മീര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ബം​ഗളൂരുവിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതണമെന്ന് ആ​ഗ്രഹം തോന്നിയത്. തിരുവനന്തപുരത്താണ് പരീക്ഷാ പരിശീലനം നടത്തിയത്. നമുക്ക് ചുറ്റും ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ട്. ഈ സമയത്ത് തന്നെ സർവ്വീസിൽ കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. കാരണം, ഒരുപാട് ചെയ്യാൻ പറ്റും. കേരളാ കേഡർ വേണമെന്നാണ് ആ​ഗ്രഹമെന്നും മീര പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് മീരയെ അഭിനന്ദിച്ചു.

 

തിരിഞ്ഞു നോക്കേണ്ട, ഹാർഡ് വർക് ചെയ്യുക- മാലിനി 135 റാങ്ക്

ഈ നേട്ടം മാതാപിതാക്കൾക്കുള്ളത്- ദീന ദസ്താം​ഗീർ 63 റാങ്ക്
 

761 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. 180 പേർക്ക് ഐഎഎസ്, 36 പേർക്ക് ഐഎഫ്എസ്, 200 പേർക്ക് ഐപിഎസ് എന്നിങ്ങനെയാണ് ലഭിക്കുക.  മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113,  കെഎം പ്രിയങ്ക 121,  ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256,  അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.   

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു