കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്; 11 തസ്തികകളിലേയ്ക്കുള്ള പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20ന്

Published : Jun 24, 2025, 10:15 AM IST
Kerala Devaswom Ricruitment board

Synopsis

11 തസ്തികകളിലേയ്ക്കുള്ള പൊതു ഒ.എം.ആര്‍ പരീക്ഷ ജൂലൈ 20ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടക്കും. 

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ ജൂലൈ 20ന്. ദേവസ്വത്തിലെ സാനിറ്റേഷൻ വർക്കർ (കാറ്റഗറി നമ്പർ : 03/2025), ഗാർഡനർ (കാറ്റഗറി നമ്പർ : 04/2025), കൗ ബോയ് (കാറ്റഗറി നമ്പർ : 05/2025), ലിഫ്റ്റ് ബോയ് (കാറ്റഗറി നമ്പർ : 06/2025), റൂം ബോയ് (കാറ്റഗറി നമ്പർ : 07/2025), ലാമ്പ് ക്ലീനർ (കാറ്റഗറി നമ്പർ : 14/2025), കൃഷ്ണനാട്ടം സ്റ്റേജ് അസ്സിസ്റ്റന്റ് (കാറ്റഗറി നമ്പർ : 17/2025), കൃഷ്ണനാട്ടം ഗ്രീൻ റൂം സെർവന്റ് (കാറ്റഗറി നമ്പർ : 18/2025), ആയ (GDEMS) (കാറ്റഗറി നമ്പർ : 30/2025), ഓഫീസ് അറ്റൻഡന്റ് (GDEMS) (കാറ്റഗറി നമ്പർ : 31/2025), സ്വീപ്പർ (GDEMS) (കാറ്റഗറി നമ്പർ: 32/2025) തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആർ പരീക്ഷ ഉച്ചയ്ക്ക് 01.30 മുതൽ 03.15 വരെ തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രത്തിൽ നടത്തുന്നു. പരീക്ഷയുടെ ഹാൾടിക്കറ്റ് ജൂലൈ 5ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു