Kerala Jobs 28 JUN 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; മെഡിക്കൽ ഓഫീസർ, ഇലക്ട്രീഷ്യൻ, നഴ്സിം​ഗ് അസിസ്റ്റന്റ്

Published : Jun 28, 2022, 09:51 AM IST
Kerala Jobs 28 JUN 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; മെഡിക്കൽ ഓഫീസർ, ഇലക്ട്രീഷ്യൻ, നഴ്സിം​ഗ് അസിസ്റ്റന്റ്

Synopsis

ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് നടത്തുന്ന പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നാച്യൂറോപതി തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.

തിരുവനന്തപുരം: ആയുഷ് മിഷൻ (ayush mission) തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് നടത്തുന്ന പദ്ധതിയിൽ മെഡിക്കൽ ഓഫീസർ medical officer) നാച്യൂറോപതി (naturapathy) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ജൂലൈ 12ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ആയുർവേദ കോളേജിന് സമീപത്തെ ആരോഗ്യഭവൻ കെട്ടിടത്തിലെ പ്രോഗ്രാം മാനേജറുടെ ഓഫീസിലെത്തണം. പ്രായം 50 വയസിൽ താഴെയായിരിക്കണം. എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ/ റ്റി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

ഇലക്ട്രീഷ്യൻ ഒഴിവ്
ആലപ്പുഴയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തിൽ 18 മാസത്തെ ഇലക്ട്രീഷ്യൻ കോഴ്‌സും അപ്രന്റീസ്ഷിപ്പും പൂർത്തിയാക്കിയതിന്റെ ഐ.ടി.ഐ നൽകുന്ന സർട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത  യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 19നു മുൻപ് രജിസ്റ്റർ ചെയ്യണം.

നഴ്‌സിംഗ് അസിസ്റ്റന്റ് നിയമനം
നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതി പ്രകാരം വര്‍ക്കല ഗവണ്‍മെന്റ് നാച്യുറോപ്പതി യോഗ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ യോഗ ന്യാച്യുറോപതി ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ച് മണി. യോഗ്യതയുള്ളവര്‍ സര്‍ട്ടഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂലൈ 14 രാവിലെ 11 ന് തിരുവനന്തപുരം ആരോഗ്യഭവന്‍ ബില്‍ഡിംഗിലുള്ള ജില്ല പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ