തദ്ദേശ തെരഞ്ഞെടുപ്പ്; വിജ്ഞാനകേരളം തൊഴിൽ മേളകൾ മാറ്റിവെച്ചു

Published : Nov 12, 2025, 06:31 PM IST
Voting

Synopsis

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ, വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായുള്ള തൊഴിൽമേളകൾ താൽക്കാലികമായി മാറ്റിവെച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിജ്ഞാനകേരളം പരിപാടിയോടനുബന്ധിച്ച്‌ നടന്നുവരുന്ന എല്ലാ തൊഴിൽമേളകളും തൽക്കാലത്തേക്ക് മാറ്റിവച്ചു. നിലവിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ കൂടി ഉൾപ്പെടുത്തി ഡിസംബർ 20ന്‌ ശേഷം തൊഴിൽമേളകൾ പുനരാരംഭിക്കും.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് നടക്കുക. 13നാണ് വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 നും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിംഗ് നടക്കും. 

തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14ന് വിജ്ഞാപനമിറക്കും. അന്നു തന്നെ വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് പരസ്യപ്പെടുത്തലുണ്ടാകും. നവംബർ 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22 ന് നടക്കും. നവംബർ 24നകം സ്ഥാനാർത്ഥിത്വം പിൻവലിക്കാം. ഡിസംബർ 18 ന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ