റബ്ബർ ബോർഡിൽ നിരവധി ഒഴിവുകൾ; 2 ലക്ഷം വരെ ശമ്പളം! ആർക്കൊക്കെ അപേക്ഷിക്കാം? വിശദവിവരങ്ങൾ

Published : Nov 12, 2025, 03:04 PM IST
Rubber board

Synopsis

റബ്ബർ ബോർഡ് വിവിധ സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലായി 51 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

ഇന്ത്യൻ റബ്ബർ മേഖലയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന റബ്ബർ ബോർഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലായി ആകെ 51 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെ ഉള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900 രൂപ മുതൽ 2,08,700 രൂപ വരെ ശമ്പളം ലഭിക്കും.

പ്രധാന തസ്തികകളും വിഭാഗങ്ങളും

  • സയന്റിസ്റ്റ് എ - റിമോട്ട് സെൻസിങ്, ബയോഇൻഫർമാറ്റിക്സ്, അഗ്രോണമി, ബോട്ടണി/പ്ലാന്റ് ബ്രീഡിങ്
  • സയന്റിസ്റ്റ് ബി - സോയിൽ, അഗ്രോണമി, ക്രോപ് ഫിസിയോളജി, ക്രോപ് ഫിസിയോളജി/ലാറ്റെക്സ് ഹാർവെസ്റ്റ് ടെക്നോളജി, അഗ്രികൾചറൽ ഇക്കണോമിക്സ്/ഇക്കണോമിക്സ്, അഗ്രോമീറ്റിയറോളജി, ബോട്ടണി/ ക്രോപ് പ്രൊപ്പഗേഷൻ, ബോട്ടണി/പ്ലാന്റ് ബ്രീഡിങ്, റബർ ടെക്നോളജി, ബയോടെക്നോളജി/ മോളിക്യുലർ ബയോളജി.
  • സയന്റിസ്റ്റ് സി - അഗ്രോണമി/സോയിൽ, ക്രോപ് മാനേജ്മെന്റ്, ക്രോപ് ഫിസിയോളജി, ജെനോം, റബർ പ്രോസസിങ്/ ടെക്നോളജി.
  • ജൂനിയർ ടെക്നിക്കൽ ഓഫീസർ - ഹൗസ്കീപ്പിങ്
  • ജൂനിയർ ടെക്നിക്കൽ ഓഫീസർ - എസി ആൻഡ് റഫ്രിജറേഷൻ,
  • സിസ്റ്റംസ് അസിസ്റ്റന്റ് - ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്,
  • അസിസ്റ്റന്റ് ഡയറക്ടർ - സിസ്റ്റംസ്
  • മെക്കാനിക്കൽ എൻജിനീയർ
  • സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ
  • ഇലക്ട്രിഷ്യൻ
  • സയന്റിഫിക് അസിസ്റ്റന്റ്
  • ഹിന്ദി ടൈപ്പിസ്റ്റ്
  • വിജിലൻസ് ഓഫീസർ

അപേക്ഷാ വിവരങ്ങൾ

  • അവസാന തീയതി: 2025 ഡിസംബർ 1.

അപേക്ഷാ ഫീസ്

  • ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക്: 1,000 രൂപ
  • വനിതകൾക്കും മറ്റ് സംവരണ വിഭാഗക്കാർക്കും ഫീസില്ല.

കൂടുതൽ വിവരങ്ങൾ

ഓരോ തസ്തികയുടെയും വിശദമായ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, മുൻപരിചയം തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും റബ്ബർ ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://recruitments.rubberboard.org.in/

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു