ദിശ ഹയർസ്റ്റഡീസ് എക്സ്പോ & ഇന്റർനാഷണൽ കരിയർ കോൺക്ലേവ്; പ്രവേശനം സൗജന്യം

Published : Nov 16, 2025, 03:33 PM IST
Disha

Synopsis

ഹയർ സെക്കൻഡറിക്ക് ശേഷമുള്ള ഉപരിപഠന, തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഈ മേളയിൽ അഭിരുചി പരീക്ഷ, സെമിനാറുകൾ, കരിയർ കൗൺസിലിംഗ് എന്നിവയും ഉണ്ടാകും. 

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 20 മുതൽ 24 വരെ കോട്ടയത്ത് ദിശ ഹയർസ്റ്റഡീസ് എക്സ്പോ സംഘടിപ്പിക്കും. ഹയർ സെക്കൻഡറി പഠനത്തിന് ശേഷമുള്ള ഉപരിപഠന തൊഴിൽ മേഖലകളിലെ അനന്തസാധ്യതകളെ പരിചയപ്പെടുത്തുന്ന മെഗാ ഉന്നത വിദ്യാഭ്യാസ മേളയാണ് ദിശ. രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് കെ-ഡാറ്റ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കും. അഭിരുചി പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംഘടിപ്പിക്കും.

എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പ്രത്യേകം സജ്ജമാക്കിയ സെമിനാർ ഹാളിൽ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന വിഷയാവതരണങ്ങളും നടക്കും. സെമിനാറുകൾക്കും എക്സിബിഷനും, കെ-ഡാറ്റ് രജിസ്ട്രേഷനുമായി https://www.dishaexpo.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. സ്കോളർഷിപ്പുകൾ, പ്രവേശന പരീക്ഷകൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുന്ന സ്റ്റാളുകൾ പ്രവർത്തിക്കും. തുടർ പഠന മേഖലയുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കുന്ന വിദ്യാർഥികൾക്കായി കരിയർ കൗൺസിലിംഗും സജ്ജമാക്കുന്നതാണ്. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്ക് എക്സ്പോ സൗജന്യമായി കാണാനുള്ള അവസരമുണ്ടായിരിക്കും. പൊതുജനങ്ങൾക്കായി വൈകുന്നേരം 3.30 മുതൽ 5.30 വരെ പ്രത്യേകമായി സൗകര്യമൊരുക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ