Deputation appointment : കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഡെപ്യൂട്ടേഷൻ നിയമനം

Web Desk   | Asianet News
Published : Jan 20, 2022, 01:38 PM IST
Deputation appointment : കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഡെപ്യൂട്ടേഷൻ നിയമനം

Synopsis

സർക്കാർ സർവീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.  

തിരുവനന്തപുരം: കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ് (ശമ്പള നിരക്ക് 35,600-75,400 രൂപ), ജൂനിയർ സൂപ്രണ്ട് (ശമ്പള നിരക്ക് 43,400-91,200 രൂപ) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.  ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

സ്‌പോട്ട് അഡ്മിഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ നടക്കുന്ന ഫൈബർ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ ജനുവരി 20 ന് രാവിലെ 10 ന് സെൻട്രൽ പോളിടെക്നിക്കിൽ നടത്തും. താത്പര്യമുഉള്ളവർ യോഗ്യത, സർട്ടിഫിക്കറ്റ്, റ്റി സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ  എന്നിവയുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471  2360391.    .

PREV
click me!

Recommended Stories

509 ഒഴിവുകൾ; ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കാം
ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം! ജർമ്മൻ ടെക് പാത്ത്‌വേ പ്രോഗ്രാമുമായി കൊച്ചിൻ ജെയിൻ യൂണിവേഴ്സിറ്റി