Project Assistant : ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

Web Desk   | Asianet News
Published : Jan 20, 2022, 10:04 AM IST
Project Assistant : ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം

Synopsis

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് ദിവസവേതന നിരക്കില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ 2022 മാര്‍ച്ച് 31 വരെ നിയമനം നടത്തുന്നു.

ഇടുക്കി:  ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് ദിവസവേതന നിരക്കില്‍ (Project assistant) ഒരു പ്രോജക്ട് അസിസ്റ്റന്റിനെ 2022 മാര്‍ച്ച് 31 വരെ നിയമനം നടത്തുന്നു. 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പ്രായമുള്ള (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടിസ് (DCP) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം. അപേക്ഷകള്‍ സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തടിയമ്പാട് പി.ഒ, ഇടുക്കി എന്ന വിലാസത്തില്‍ ജനുവരി 31ന് വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.  
 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍