പിഎസ്‍സി വിളിക്കുന്നു, സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം; അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ!

Published : Jan 10, 2023, 12:04 AM IST
പിഎസ്‍സി വിളിക്കുന്നു, സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം; അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ!

Synopsis

20 മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം

തിരുവനന്തപുരം: കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം  കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ന് മുമ്പായി അപേക്ഷ എത്തണമെന്ന് പി എസ് സി അറിയിച്ചിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള വിവരങ്ങളും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 20 മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടതെന്നാണ് അറിയിപ്പിൽ വിവരിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

കേരള പൊലീസിന്‍റെ അറിയിപ്പ് പൂർണരൂപത്തിൽ ചുവടെ

കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ: ഇപ്പോൾ അപേക്ഷിക്കാം 
കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം  കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക്  അപേക്ഷിക്കാം.
CATEGORY NO:  669/2022, 671/2022
അപേക്ഷിക്കേണ്ട അവസാന തീയതി:  2023 ഫെബ്രുവരി 1 
പ്രായപരിധി :
20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം)
വിദ്യാഭ്യാസ യോഗ്യത: 
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി 

കൂടുതൽ വിവരങ്ങൾക്ക്

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടോ? കേരള പൊലീസാകാം, വമ്പൻ അറിയിപ്പ് ഇതാ; അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ

ഡിസംബർ മാസത്തിൽ ആംഡ് പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം  പുറപ്പെടുവിച്ചിരുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരെയാണ് അന്ന്  പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാനായി ക്ഷണിച്ചത്. 18 മുതൽ 26 വയസുവരെയുള്ളവർക്കാണ് പൊലീസിൽ ചേരാൻ അവസരമുള്ളത്. ശാരീരിക യോഗ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പും ഇതിനൊപ്പം കേരള പൊലീസ് നൽകിയിട്ടുണ്ട്. 168 സെ മീ  ഉയരവും 81 -86  സെ മീ നെഞ്ചളവും ശാരീരിക യോഗ്യതയായി അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്. 2023 ജനുവരി 18 ാം തിയതി യാണ് കോൺസ്റ്റബിൽ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു