Kerala PSC Exams : മാർച്ച് മാസത്തെ പി എസ് സി പരീക്ഷാ തീയതികളിൽ മാറ്റം; തീയതികൾ ഇവയാണ്...

Web Desk   | Asianet News
Published : Feb 12, 2022, 02:26 PM IST
Kerala PSC Exams :  മാർച്ച് മാസത്തെ പി എസ് സി  പരീക്ഷാ തീയതികളിൽ മാറ്റം; തീയതികൾ ഇവയാണ്...

Synopsis

2022 മാർച്ച് മാസം കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 

തിരുവനന്തപുരം:  2022 മാർച്ച് മാസം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 2022 മാർച്ച് മാസം (Kerala Public Service commission) കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ 2022 മാർച്ച് 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 3 ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്കും മാർച്ച് 8 ലെ അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 9 ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23 ലേക്കും മാറ്റിവെച്ചു. 

മാർച്ച് 10 ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24 ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 18 ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ മാർച്ച് 13 ലേക്കും മാർച്ച് 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റിവച്ചിരിക്കുന്നു. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

PREV
click me!

Recommended Stories

നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ
അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു