സിവിൽ സർവീസ് അക്കാഡമി പ്രവേശനം: പരീക്ഷയിൽ പങ്കെടുക്കാനാവാത്തവർക്ക് 21ന് ഓൺലൈൻ പരീക്ഷ

Published : Jun 19, 2021, 08:48 AM IST
സിവിൽ സർവീസ് അക്കാഡമി പ്രവേശനം: പരീക്ഷയിൽ പങ്കെടുക്കാനാവാത്തവർക്ക് 21ന് ഓൺലൈൻ പരീക്ഷ

Synopsis

പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയയ്ക്കും. 

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പി.സി.എം. ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 17ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി  21ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയയ്ക്കും. 19ന് രാവിലെ 11 മണിക്ക് മുൻപ് ലഭിച്ചില്ലെങ്കിൽ അപേക്ഷകർ   info.ccek@gmail.com എന്ന വിലാസത്തിൽ  (അല്ലെങ്കിൽ വാട്ട്സ്ആപ്പ്: 82810 98862)  ബന്ധപ്പെടണം.

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം